ഗാന രചിയിതാവ് ജോർജ് പീറ്റർ അന്തരിച്ചു

JUNE 24, 2025, 9:49 PM

ചിറ്റൂർ: 'വിശ്വാസ ജീവിത പടകിൽ ഞാൻ' ഉൾപ്പെടെ അനേക ആത്മീയ പ്രത്യാശ ഗാനങ്ങൾ സംഭാവന ചെയ്ത് ബ്രദറൻ സഭാ ഇവാൻജെലിസ്റ്റും സുവിശേഷകനുമായ ജോർജ് പീറ്റർ ചിറ്റൂർ (84) അന്തരിച്ചു. 

കർത്താവിൽ എന്നും എന്റെ ആശ്രയം, നിന്നിഷ്ടം ദേവാ ആയീടട്ടെ, യേശു എനിക്കെത്ര നല്ലവനാം, എനിക്കൊത്താശ വരും പർവ്വതം, മനമേ ലേശവും കലങ്ങേണ്ട, സത്യസഭാ പതിയേ, എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാൻ യേശു എന്നും മതിയായവൻ തുടങ്ങി.

150 ൽ പരം പ്രശസ്തമായതും ക്രിസ്തീയ വിശ്വാസികൾ സഭാ വ്യത്യാസം കൂടാതെ അന്നും ഇന്നും ഹൃദയത്തിൽ ഏറ്റടുത്ത് പാടി ആശ്വസിക്കുന്ന ഗാനങ്ങളുടെ രചയ്താവായിരുന്നു ഇവാൻജെലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂർ. 

vachakam
vachakam
vachakam

'അഭിഷിക്തനും അഭിഷേകവും' എന്ന ഗ്രന്ഥത്തിന്റെ രചയ്താവായ ഇവാൻജെലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂർ 'ആശ്വാസ ഗീതങ്ങൾ' എന്ന പേരിൽ നിരവധി സംഗീത ആൽബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാഡമി, ബൈബിൾ സാഹിത്യ പ്രവർത്തക സമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്‌കാരങ്ങളും ഇവാൻജെലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂരിന് ലഭിച്ചിട്ടുണ്ട്.

സുവിശേഷ ധ്വനി മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും, മലബാർ മെസ്സെഞ്ചറിന്റെ ചീഫ് എഡിറ്ററയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതനായ സുവിശേഷകൻ കർത്തൃദാസൻ റ്റി റ്റി വർഗീസിന്റെ മകൾ പരേതയായ ശ്രീമതി റോസമ്മ ജോർജ് പീറ്റർ. 

vachakam
vachakam
vachakam

മക്കൾ: സുവിശേഷകൻ സജി ചിറ്റൂർ, ബിജു (അബുദാബി).

മരുമക്കൾ: മിനി, ഷേർളി

സംസ്‌കാരം പിന്നീട്. 

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam