തൊടുപുഴ: മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി അറക്കുളം കണിയാംകുന്നേൽ കെ.വി. ജോസഫ് (67) നിര്യാതനായി.
ജനുവരി 9ന് രാവിലെ അറക്കുളം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡൽ ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം ജനുവരി ഞായറാഴ്ച ഉച്ചയ്ക്ക് 12ന് രാവിലെ 11ന് അറക്കുളം സെന്റ് മേരീസ് പുത്തമ്പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ ജോസഫ് (തിടനാട് പാലയ്ക്കൽ കുടുംബാംഗം).
മക്കൾ: അഡ്വ. ബ്ലസൺ കെ. ജോസഫ് (മുട്ടം ജില്ലാ കോടതി), ഡോ. സൂസൻ റോസ് ജോസഫ് (ശ്രീധരീയം, കൂത്താട്ടുകുളം), റോഷൻ റോസ് ജോസഫ് (കാനഡ), ഫെബിൻ കെ. ജോസഫ് (കാനഡ)
മരുമക്കൾ: അനു തോമസ്, സിജോ വർഗീസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1