കെ.എസ്.ശങ്കരൻ നിര്യാതനായി

JUNE 7, 2024, 10:56 AM

വടക്കാഞ്ചേരി : വേലൂർ മണിമലർക്കാവിലെ മാറു മറക്കൽ സമരം, വാഴാനി കനാൽ സമരം, 1970ലെ മിച്ചഭൂമി സമരം തുടങ്ങി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വേലൂർ കുന്നത്ത് വീട്ടിൽ കെ.എസ്.ശങ്കരൻ (90) നിര്യാതനായി.

കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്, വടക്കാഞ്ചേരി ബി.ഡി.സി ചെയർമാൻ, വേലൂർ പഞ്ചായത്ത് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ത്യാഗനിർഭരമായ പൊതുജീവിതത്തിനുടമയാണ്. വാഴാനി കനാൽ തൊഴിലാളിയായിരിക്കെ, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കരാറുകാരന്റെ ദുർനയങ്ങൾക്കെതിരെ സമരത്തിനിറങ്ങി.

തുടർന്ന് ജയിൽ വാസമനുഭവിച്ചു. സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ സാമൂഹ്യ പ്രക്ഷോഭമായിരുന്ന വേലൂർ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകരിലൊരാളായി. മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു.

vachakam
vachakam
vachakam

ഭാര്യ: കെ.വി.പുഷ്പ.

മക്കൾ: ഒലീന, ഷോലിമ, ലോഷിന.

മരുമക്കൾ: സലി, സനോജ്, രാജ്കുമാർ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam