കെ. കരുണാകരന്റെ ഇളയ സഹോദരൻ കെ. ദാമോദര മാരാർ നിര്യാതനായി

MAY 28, 2024, 9:54 AM

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയ സഹോദരൻ കെ. ദാമോദര മാരാർ (102) നിര്യാതനായി. വൈകീട്ട് നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.

ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം, കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ 'ശ്രീയൂഷ്' വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കണ്ണൂരിൽ എ.എസ്.ഐ ആയിരുന്നു.

പരേതരായ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനാണ് ദാമോദര മാരാർ.

vachakam
vachakam
vachakam

ഭാര്യ: പരേതയായ ടി.വി. തങ്കം.

മക്കൾ: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ.

മരുമകൻ: കോഴിക്കോട് അസി. കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസൻ.

vachakam
vachakam
vachakam

സംസ്‌കാരം മേയ് 28 ചൊവ്വാഴ്ച ഉച്ചക്ക് 12ന് വെസ്റ്റിൽ ശ്മശാനത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam