ആറ്റിങ്ങൽ: കൊട്ടിയോട് കൃഷ്ണ സൂര്യയിൽ മുൻ ജില്ലാ ജഡ്ജിയും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ ജി .രാജപ്പൻ ആചാരി (84) നിര്യാതനായി.
ഭാര്യ: ലീലഭായ്.
മക്കൾ: രാജലക്ഷ്മി, രാജശ്രീ, രാജഗോപാൽ.
മരുമക്കൾ: രാജ്കിഷൻ, ഡിംപിൾ, രാജഗോപാൽ.
1941ൽ സി ഗോപാലൻ ആചാരിയുടെയും ലക്ഷ്മിഅമ്മാളിന്റെയും മകനായി ആറ്റിങ്ങൽ കൊട്ടിയോട് മുരുക്കറ വീട്ടിൽ ജനിച്ചു. 1964 ൽ ആറ്റിങ്ങൽ കോടതികളിൽ അഡ്വ: എം ലോഹിതന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ചുരുങ്ങിയ കാലത്തിനിടെ മികച്ച അഭിഭാഷകൻ എന്ന പേര് എടുത്തു. ഈ കാലഘട്ടത്തിൽ ആർ. ശങ്കറുമായി പരിചയപ്പെട്ടത് രാഷ്ട്രീയ വഴിത്തിരിവായി.
വയലാർ രവി ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി രാജപ്പൻ ആചാരി. 9 വർഷം പബ്ലിക് പ്രോസിക്യൂട്ടറായി. രണ്ട് തവണ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റായി.
ഏഴുവർഷം ആറ്റിങ്ങൽ നഗരസഭയുടെ അഭിഭാഷകനായി പ്രവർത്തിച്ചു. തുടർന്ന് 1986 ൽ എറണാകുളം അഡിഷണൽ ജഡ്ജിയായി ചാർജെടുത്തു.
പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ 2000ൽ റിട്ടയർ ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1