ഇ.എക്‌സ്. ജോസഫ് യു.എസിൽ നിര്യാതനായി

JULY 28, 2024, 11:07 AM

കൊച്ചി: സുപ്രീം കോടതി സീനിയർ അഭിഭാഷകനും ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് അസോസിയേഷൻ മുൻ സെക്രട്ടറി ജനറലുമായ ഉദയംപേരൂർ ഈരത്തറ വീട്ടിൽ ഇ. എക്‌സ്. ജോസഫ് (93) അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടത്തി.

രണ്ടുവർഷം മുമ്പാണ് മകൾക്കൊപ്പം അമേരിക്കയിൽ താമസമാക്കിയത്. ദീർഘകാലം ഡൽഹിയിലായിരുന്ന അദ്ദേഹം കേന്ദ്രസർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1993ൽ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായി.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജീവചരിത്രം ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. എറണാകുളം ശാരദ കൃഷ്ണയ്യർ സദ്ഗമയ സെന്റർ ഫോർ വിമൻസ് എംപവർമെന്റ് പ്രസിഡന്റ്, ഉദയംപേരൂർ വി.കെ.കൃഷ്ണമേനോൻ ലൈബ്രറി പ്രസിഡന്റ്, വി.കെ. കൃഷ്ണമേനോൻ എഡ്യൂക്കേഷണൽ ഇനിഷ്യേറ്റീവ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മുൻ കേന്ദ്രമന്ത്രി വി.കെ. കൃഷ്ണമേനോന്റെ ദി സെഞ്ച്വറി വാരികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. പോസ്റ്റൽ സർവീസസ് ട്രേഡ് യൂണിയൻ നേതാവായിരുന്ന ഡേവിഡ് ജ്ഞാനയ്യയുടെ മകൾ കൽപനയാണ്

ഭാര്യ. മക്കൾ: കവിത, പ്രിയ. മരുമക്കൾ: സത്യനടരാജൻ, കെന്നത്ത് സിംഗൾ (എല്ലാവരും യു.എസ്)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam