പ്രവാസി ഇന്ത്യൻ വ്യവസായി ഡോ.റാം ബുക്‌സാനി ദുബായിൽ അന്തരിച്ചു

JULY 9, 2024, 10:51 AM

ദുബായ്: യു.എ.ഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്‌സാനി (83) ദുബായിൽ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അന്ത്യം. 

ഐ.ടി.എൽ കോസ്‌മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഇറാഖിന്റെ കുവൈറ്റ് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു.

vachakam
vachakam
vachakam

എഴുത്തുകാരനും നാടക നടനുമാണ്. 28 നാടകങ്ങളിൽ വേഷമിട്ടു. 'ടേക്കിങ് ദി ഹൈറോഡ്' ആണ് ആത്മകഥ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam