ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ അന്തരിച്ചു

MAY 11, 2025, 11:05 PM

പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡന്റും കുറവർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ജി. കണ്ണൻ (42) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സംസ്‌കാരം മെയ് 12 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. 

ഓമല്ലൂർ മാത്തൂർ മേലേടത്ത് എം.കെഗോപി, ശാന്തമ്മ എന്നിവരാണ് മാതാപിതാക്കൾ. 

vachakam
vachakam
vachakam

ഭാര്യ: സജിതാ മോൾ.

മക്കൾ: വിദ്യാർത്ഥികളായ ശിവ കിരൺ, ശിവ ഹർഷൻ.

2021ൽ അടൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2005ൽ 22-ാം വയസിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010ൽ ഇലന്തൂരിൽ നിന്നും 2015ൽ റാന്നി അങ്ങാടിയിൽ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായി. കുറച്ചുകാലം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റുമായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.

vachakam
vachakam
vachakam

ഡി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam