ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം വിമുക്തഭടനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. തോട്ടക്കാട്ടുകര തോണിലൈനിൽ 'അശ്വതി'യിൽ അശോക്കുമാറിനെയാണ് (68) ഇന്നലെ രാവിലെ പതിനൊന്നോടെ ആലുവ റെയിൽവേ സ്റ്റേഷനും തുരുത്ത് പാലത്തിനും ഇടയിലുള്ള ഭാഗത്തെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാൽനട യാത്രികരാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പട്ടാളത്തിൽ നിന്ന് വിരമിച്ചശേഷം കുറച്ചുകാലം ആകാശവാണിയിൽ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സുനിത.
മക്കൾ: അശ്വിൻ, അശ്വതി (അമേരിക്ക).
മരുമകൻ: ഹരി (അമേരിക്ക).
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1