പാലക്കാട് ചിറ്റൂരില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ബിജെപി സ്ഥാനാർത്ഥി പിടിയില്‍

JANUARY 14, 2026, 10:40 AM

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു.പൊല്‍പ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി. 

ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്കൂളിന് മുന്നിൽ വച്ചാണ് ദാരുണ സംഭവം നടന്നത്.പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട ശരത്.

സ്‌കൂളിന് മുന്നിലെ റോഡില്‍ വച്ച് കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.ഉടൻ തന്നെ ശരത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam