പാലക്കാട്: ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്.
പാലക്കാട് ചന്ദ്രനഗറിലാണ് ദാരുണ സംഭവം നടന്നത്. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന. വാഹനം തെന്നിയതോടെ ഷഹന നിലത്ത് വീഴുകയായിരുന്നു.
പിന്നാലെ എത്തിയ ടോറസ് ഷഹനയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. അപകടസ്ഥലത്തുവെച്ചുതന്നെ ഷഹന മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
