ബെംഗളൂരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. മുൻ ഐ.ടി. ജീവനക്കാരിയായ 35കാരി സുഷമ ആണ് ആത്മഹത്യ ചെയ്തത്.
അഞ്ച് വർഷം മുമ്പാണ് സുഷമ പുനീത് കുമാറിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ അമ്മ കല്പനയുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നാണ് സുഷമയുടെ കുടുംബത്തിന്റെ ആരോപണം. ചെറിയ കാര്യങ്ങൾക്കുപോലും കല്പന വഴക്കുണ്ടാക്കുകയും വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നുവെന്നും, ഇതിലൂടെ മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം പറയുന്നു.
ആത്മഹത്യയ്ക്ക് മുമ്പ് സുഷമയും കല്പനയും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പുനീത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നുവെന്നാരോപണവും പരാതിയിൽ ഉണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ കല്പനയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ദമ്പതികൾക്ക് നാല് വയസുള്ള മകനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാക് ചാരവലയം തകർത്തു; ഇന്ത്യൻ സൈനിക താവളങ്ങൾ നിരീക്ഷിക്കാൻ ചൈനീസ് സിസിടിവി ക്യാമറകൾ
മൂന്ന് വർഷത്തിനിടയിലെ റെക്കോർഡ് നിരക്ക്; ട്രംപ് ഉപരോധ ഭീഷണി കുറഞ്ഞതോടെ റഷ്യയിൽ നിന്ന്
തിരഞ്ഞെടുപ്പ് തിരക്കിൽ വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കരുത്; ബംഗാൾ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം
തിരഞ്ഞെടുപ്പിൽ ബയോമെട്രിക് മുഖംതിരിച്ചറിയൽ സംവിധാനം; സാധ്യതകൾ പരിശോധിക്കാമെന്ന് സുപ്രീം കോടതി