പത്തനംതിട്ട: ബലാത്സംഗ കേസില്‍ എസ്‌ഐടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ബലാത്സംഗം നടന്നെന്ന് പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചും പാലക്കാടും തെളിവെടുപ്പ് നടക്കും. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്‌ഐടി ചോദ്യം ചെയ്യും. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കുക.
ബലാത്സംഗം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലില്‍ പ്രതിയെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കും. യുവതിയുടെ പരാതിയില്‍ സൂചിപ്പിക്കുന്ന ഫ്‌ളാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയില്‍ നല്‍കിയത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ഉള്ള രാഹുലിനെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും.
15 ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
