മലപ്പുറം: തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി. അബ്ദുറഹ്മാൻ പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിൽ ചേർന്നത് തെറ്റായ രാഷ്ട്രീയ തീരുമാനമെന്ന് കെ.ടി. അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
പി.വി. അൻവർ കോൺഗ്രസിനോട് അടുക്കാനുള്ള തീരുമാനത്തിലാണ്. കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കാൻ തനിക്ക് കഴിയില്ല, താൻ എന്നും ഇടതുപക്ഷക്കാരനാണെന്നും കെ.ടി. അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
- ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നാട്ടിൻപുറത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പ്രതിസന്ധികൾ തരണം ചെയ്താണ് ഇന്ന് നിങ്ങൾ കാണുന്ന സംരംഭകനായി ഞാൻ വളർന്നത്. ആ യാത്രയിൽ എന്നെ ചേർത്തുപിടിച്ചവരും പ്രോത്സാഹിപ്പിച്ചവരും ഒരുപാടുണ്ട്. ആ സ്നേഹമാണ് എൻ്റെ കരുത്ത്.
ഫേയ്സ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും യാത്രാവിശേഷങ്ങൾക്കും ബിസിനസ്സ് വിശേഷങ്ങൾക്കും ചിലപ്പോഴെക്കെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളിലുള്ള നിലപാടുകളും ഞാൻ പങ്കുവെക്കാറുണ്ട്. ഈ അടുത്ത കാലത്ത് ഞാനിടുന്ന ഓരോ കുറിപ്പുകൾക്കും താഴെ ചില കമൻ്റുകൾ സ്ഥിരമായി കാണാറുണ്ട്. ത്രിണം കെ.ടി, കാലുവാരി, നിലപാടില്ലാത്തവൻ...etc... ഇങ്ങനെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വാക്കുകൾ. എല്ലാം ഞാൻ വായിക്കാറുണ്ട്. ചിലത് വേദനിപ്പിക്കാറുമുണ്ട്. പലർക്കും ഉള്ള സംശയങ്ങൾക്ക് ഒരു മറുപടിയായിട്ടാണ് ഈ കുറിപ്പ്.
എന്റെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും എന്നെ എന്നും ഇടതുപക്ഷ മനസ്സിനൊപ്പം നിർത്തിയതാണ്. ആ യാത്രയിൽ നിന്നാണ് നിങ്ങൾ പലരും എന്നെ സ്നേഹിച്ചതും അംഗീകരിച്ചതും. ഒരു ഇടതുപക്ഷ പ്രവർത്തകനെന്ന നിലയിൽ പ്രവർത്തകരുടെ അളവറ്റ സ്നേഹവും പിന്തുണയും ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിൽ അഭിമാനമുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തിൽ ത്രിണമൂൽ കോൺഗ്രസിന് ഒപ്പം നിൽക്കേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനമായിരിന്നു അതെന്ന് തിരിച്ചറിഞ്ഞു. അതിന്റെ വിശദാംശങ്ങൾ പിന്നീട് എഴുതാം. എന്നാൽ നാലുമാസം മുമ്പ് തന്നെ എല്ലാ ഭാരവാഹിത്തങ്ങളും രാജിവെച്ചു. ആ ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചതുമാണ്. അക്കാര്യം വിളിച്ചു പറഞ്ഞു ചർച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് അക്കാര്യം ഇത്രനാൾ ഒളിച്ചുവെച്ചത്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങിനെ ഒരു കുറിപ്പ് ഇടാൻ പ്രേരിപ്പിച്ചത്. ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ട്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപാടുള്ളവരും ഭിന്നാഭിപ്രയങ്ങളുള്ളവരും ഉണ്ടാകാം, പക്ഷേ സൗഹൃദങ്ങൾ എന്നും ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
