സ്വപ്നഭൂമിയാണ് അമേരിക്ക. അങ്ങനെ പറയാന്‍ കാരണവും ഉണ്ട്. മെച്ചപ്പെട്ട ജീവിതം, അവസരങ്ങള്‍, സമ്പന്നമായ ഭാവി എന്നിവയെല്ലാം സാധ്യമാകുന്ന ഒരു നാട് എന്ന സങ്കല്‍പ്പം, അതാണ് ഈ സ്വപ്‌ന ഭൂമി വാഗ്ദാനം ചെയ്യുന്നത്. അതാണ് 'അമേരിക്കന്‍ ഡ്രീം' എന്നറിയപ്പെടുന്നത്. കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയിക്കാം എന്ന ആശയം ഇതിന്റെ കാതലാണ്. എന്നാല്‍ വിസ നിയമങ്ങളിലെ മാറ്റങ്ങള്‍, വര്‍ണ്ണ വിവേചനം, സാമ്പത്തികം എന്നിവയെല്ലാം ഈ സ്വപ്നത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
എന്തുകൊണ്ടാണ് അമേരിക്ക സ്വപ്ന ഭൂമിയാകുന്നത്:
അവസരങ്ങളുടെ സമൃദ്ധി: മികച്ച ജോലികള്‍, ഉന്നത വിദ്യാഭ്യാസം, സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യതകള്‍ എന്നിവയൊക്കെ ഇവിടെയുണ്ട്.
വൈവിധ്യവും സ്വാതന്ത്ര്യവും: വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യമുള്ളതുമായ ഒരു നാടാണത്.
ആഗോള ആകര്‍ഷണം: ലോകമെമ്പാടുമുള്ള ആളുകള്‍ മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നു.
വെല്ലുവിളികള്‍:
ഇമിഗ്രേഷന്‍ നയങ്ങള്‍: വിസ നേടുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന നിയമങ്ങള്‍ വന്നത്.
സാമൂഹിക അസമത്വം: വര്‍ണ്ണ വിവേചനം, സാമ്പത്തികമായ വേര്‍തിരിവുകള്‍ എന്നിവ ഇപ്പോഴും നിലവിലുണ്ട്.
'അമേരിക്കന്‍ ഡ്രീം' യാഥാര്‍ത്ഥ്യമാകുന്നതിലെ സംശയങ്ങള്‍: എല്ലാവര്‍ക്കും ഈ സ്വപ്നം സാധ്യമാകുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ചുരുക്കത്തില്‍, അമേരിക്ക ഇന്നും പലര്‍ക്കും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭൂമിയാണ്. എന്നാല്‍ അതിലേക്ക് എത്താനും അവിടെ നിലനില്‍ക്കാനും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.
ഇനി കിട്ടാക്കനി
ഇപ്പോള്‍ വിസ റദ്ദാക്കലുകളും നാടുകടത്തലും കടുപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ഭരണകൂടം അവകാശപ്പെടുന്ന ഒരു ലക്ഷത്തിലധികം പേരുടെ വിസകള്‍ റദ്ദാക്കിയാതയി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ച് കഴിഞ്ഞു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് റദ്ദാക്കലെന്ന് സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികളായി എത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയും ചെയ്ത വിദ്യാര്‍ഥികളുടെ വിസകളാണ് യുഎസ് കൂട്ടത്തോടെ റദ്ദാക്കിയത്. ഇതില്‍ ഏകദേശം 8,000 വിദ്യാര്‍ഥി വിസകളും 2,500 സ്‌പെഷ്യലൈസ്ഡ് വിസകളും ഉള്‍പ്പെടുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. അതേസമയം, അമേരിക്കയ്ക്കെതിരെ വിവിധ വിവാദങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ഏറ്റുമുട്ടിയ വ്യക്തികള്‍ക്കുള്ള ഏകദേശം 8,000 വിദ്യാര്‍ഥി വിസകളും 2500 സ്‌പെഷ്യലൈസ്ഡ് വിസകളും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം വിസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റദ്ദാക്കിയതായി എക്സില്‍ കുറിച്ചു. അതേസമയം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിസ റദ്ദാക്കലുകളും നാടുകടത്തലും തുടരുന്നതെന്നും അധികൃതര്‍ അറയിച്ചിട്ടുണ്ട്. അമേരിക്കയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ തങ്ങള്‍ ഈ കൊള്ളക്കാരെ നാടുകടത്തുന്നത് തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പ് നല്‍കി
രാജ്യത്ത് പ്രവേശിക്കുന്നവര്‍ യുഎസിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കും. ഇതിനായി നിരവധി നടപടികള്‍ രാജ്യം സ്വീകരിക്കുന്നുണ്ടെന്നും അത് പുരോഗതി കൈവരിക്കുന്നുണ്ടെന്നും വകുപ്പ് പറഞ്ഞു. കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി താമസിക്കുന്ന വിസ ഉടമകള്‍ എല്ലാ നിയമപരമായ നടപടികളും കര്‍ശനമായി പാലിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്തിടെ ഇന്ത്യയിലെ യുഎസ് എംബസി വിദ്യാര്‍ഥികള്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് വിസ റദ്ദാക്കുന്നതിലേക്കും യുഎസില്‍ നിന്ന് നാടുകടത്തുന്നതിലേക്ക് നയിക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
നിയമങ്ങള്‍ ലംഘിക്കുന്നത് വിദ്യാര്‍ഥി വിസയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും നിയമങ്ങള്‍ ലംഘിച്ചാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയോ, നിങ്ങളുടെ വിസ റദ്ദാക്കപ്പെടുകയോ, നിങ്ങളെ നാടുകടത്തുകയോ, ഭാവിയില്‍ യുഎസ് വിസകള്‍ക്ക് നിങ്ങള്‍ യോഗ്യനല്ലാതുകകയോ ചെയ്യാം. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുക, നിങ്ങളുടെ യാത്രയെ അപകടത്തിലാക്കരുത്. ഒരു യുഎസ് വിസ ഒരു പദവിയാണ് അവകാശമല്ലെന്നായിരുന്നു ജനുവരി 7 ന് എംബസി എക്സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
