ലോകത്തില്‍ ഉള്ളതില്‍വെച്ച് ഏറ്റവും വലിയ ദ്വീപാണ് ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഗ്രീന്‍ലാന്‍ഡ്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് ഇവിടെ സൂര്യപ്രകാശം ലഭിക്കുക. 80 ശതമാനത്തിലധികവും മഞ്ഞ് മൂടപ്പെട്ട് കിടക്കുന്ന പ്രദേശം. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ ഇഴിടേയ്ക്ക് എത്തുന്നത്. കൂടാതെ അനവധി ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
കൂടാതെ ഡെന്മാര്‍ക്കിന് കീഴില്‍ വരുന്ന ഒരു സ്വയംഭരണ ദ്വീപ് കൂടിയാണ് ഗ്രീന്‍ലാന്‍ഡ്. ഇന്ന് ലോകം ഉറ്റ് നോക്കുന്ന ഈ പ്രദേശം ഒരു യുദ്ധക്കളമായി മാറുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. മെക്സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ലിസ്റ്റിലുണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീന്‍ലന്‍ഡാണ്. എന്തുകൊണ്ടാണ് ദ്വീപ് സ്വന്തമാക്കണമെന്ന വാശിയുമായി ട്രംപ് മുമ്പോട്ട് വരുന്നത്? അത ഇപ്പോള്‍ വെനസ്വേല കഴിഞ്ഞ് ആരെന്ന ചോദ്യത്തിനും ഏതാണ്ട് ഉത്തരം ലഭിച്ചിരിക്കുകയാണ്.
സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉയര്‍ത്തുമ്പോള്‍ ഡെന്മാര്‍ക്കിനൊപ്പം നാറ്റോയും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. കാരണം നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ ഭാഗമാണ് ഗ്രീന്‍ലന്‍ഡ് എന്നതുകൊണ്ട് തന്നെ ഗ്രീന്‍ലന്‍ഡിന് നേരെയുള്ള അമേരിക്കന്‍ ഭീഷണിയെ നാറ്റോയ്ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനാല്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം നിലവില്‍ ട്രംപിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.
ആദ്യം ആരുടെ അന്ത്യം
നിയന്ത്രണം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്ക് മുമ്പില്‍ തോല്‍വി സമ്മതിക്കാന്‍ നാറ്റോയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ യുഎസ് സഖ്യകക്ഷികളുമായുള്ള ബന്ധം വഷളയാല്‍ ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ സഖ്യത്തിന്റെ അവസാനത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ പലയിടത്ത് നിന്നും വരുന്നത്. യുദ്ധത്തില്‍ കലാശിക്കുമോ എന്ന ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ട്.
ഇതിന് പിന്നില്‍ എന്തായിരിക്കും കാരണം. ഗ്രീന്‍ലാന്‍ഡ് എന്ന സ്വയംഭരണ പ്രദേശത്തിന് മേല്‍ ട്രംപ് കണ്ണ് വയ്ക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ട്രംപ് നേരത്തെ അധികാരത്തിലേറിയ സമയത്തും ഇത് തന്നെയായിരുന്നു അവസ്ഥ. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ അധിനിവേശ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നാറ്റോ എന്ന സംഘടനയെ ആണെന്നതാണ് വാസ്തവം. നാറ്റോയുടെ കീഴില്‍ വരുന്നതാണ് ഡെന്മാര്‍ക്ക്. അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിച്ചാല്‍, ഡെന്മാര്‍ക്കിന്റെ പങ്കാളിത്തം ഉള്‍പ്പെടെ എല്ലാ നാറ്റോ പ്രവര്‍ത്തനങ്ങളും നിര്‍ത്തുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാറ്റോയുടെ അഞ്ചാം ആര്‍ട്ടിക്കിള്‍ പ്രകാരം ഒരു സഖ്യ രാജ്യം ആക്രമിച്ചാല്‍ ബാക്കിയുള്ളവര്‍ ഒന്നടങ്കം അതിനെ പ്രതിരോധിക്കണമെന്നാണ്. എന്നാല്‍ ഇവിടെ ആക്രമിക്കാന്‍ എത്തുന്നത് നാറ്റോ അംഗത്വമുള്ള അമേരിക്ക തന്നെ എന്നതാണ് വൈരുദ്ധ്യം. അതിനാലാണ് ഗ്രീന്‍ലാന്‍ഡ് വിഷയം ഇത്രയും രൂക്ഷമാകാന്‍ കാരണം. ആര് ആരുടെ പക്ഷത്ത് നില്‍ക്കുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
നാറ്റോയുടെ സംരക്ഷണമാണോ ഗ്രീന്‍ലാന്‍ഡ് നേടലാണോയെന്ന കാര്യത്തില്‍ ഏതാണ് മുന്‍ഗണനയെന്ന് പറയാന്‍ കഴിയില്ല. താന്‍ യൂറോപ്പിനൊപ്പമാണ്. താന്‍ ഇല്ലായിരുന്നെങ്കില്‍, ഇപ്പോള്‍ മുഴുവന്‍ ഉക്രെയ്നും റഷ്യ സ്വന്തമാക്കുമായിരുന്നുവെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയുമായുള്ള നയതന്ത്ര പോരാട്ടത്തില്‍ രാജ്യം നിര്‍ണായക നിമിഷത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
മഞ്ഞാല്‍ മൂടപ്പെട്ട പ്രദേശത്തിനായി എന്തിന് വാശി പിടിക്കണം
മഞ്ഞാല്‍ മൂടപ്പെട്ട ഈ പ്രദേശത്തിന് പിന്നാലെ എന്തിനാണ് പോകുന്നത് എന്നാണ് പലരുടെയും ചിന്ത. പ്രകൃതി വിഭവങ്ങള്‍, കോപ്പര്‍, സ്വര്‍ണം തുടങ്ങിയ വലിയ ശേഖരങ്ങളും ആഗോള വ്യാപാര നിയന്ത്രണവും മറ്റുമാണ് കാരണം. നിലവില്‍ ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡിന്റെ അവകാശ വാദങ്ങളില്‍ ജര്‍മ്മനിയും സ്വീഡനും ഡെന്മാര്‍ക്കിനെ പിന്തുണച്ചിട്ടുണ്ട്. ട്രംപിന്റെ നീക്കം എങ്ങനെയായിരിക്കും എന്നതാണ് മറ്റൊരു സങ്കീര്‍ണത നിറഞ്ഞ കാര്യം.
നാറ്റോ: പതിറ്റാണ്ടുകളുടെ പ്രതിരോധം
ശീത യുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ ഉയര്‍ത്തിയ സുരക്ഷാ ഭീഷണിയെ ചെറുക്കുന്നതിനായി 1949 ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്നാണ് നോര്‍ത്ത് അറ്റ്‌ലാന്‍ഡിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) രൂപീകരിച്ചത്. ശക്തമായ യു.എസ് സൈനിക സാന്നിധ്യത്തെയും യൂറോപ്പില്‍ നിലയുറപ്പിച്ചിരിക്കുന്ന ആണവായുധങ്ങളെയും ആശ്രയിച്ചാണ് ഇതിന്റെ പ്രതിരോധം.
നാറ്റോയില്‍ നിലവില്‍ 32 രാജ്യങ്ങളാണ് ഉള്ളത്. അതില്‍ ഏറ്റവും ശക്തമായ അംഗമാണ് അമേരിക്ക. വാസ്തവത്തില്‍ മറ്റേതൊരു സഖ്യകക്ഷിയേക്കാളും പ്രതിരോധത്തിനായി അവര്‍ കൂടുതല്‍ ചെലവഴിക്കുന്നുവെന്ന് വേണം പറയാന്‍. നിലവില്‍ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ്.
അതേസമയം യുഎസ്-ഡെന്മാര്‍ക്ക് പോരാട്ടത്തില്‍ ആര്‍ട്ടിക്കിള്‍ അഞ്ച് ചര്‍ച്ചാവിഷയമാകും എന്നതില്‍ സംശയമില്ല. അതേസമയം ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി നാറ്റോ പ്രതിസന്ധിയിലാണോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മാര്‍ക്ക് റുട്ടെയുടെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
