കോഴിക്കോട് : കോഴിക്കോട് ലിങ്ക് റോഡിൽ കത്തി കുത്ത്. സംഘർഷത്തിൽ വട്ടാംപൊയിൽ സ്വദേശി ബജീഷിന് കുത്തേറ്റു.
പുലർച്ചെ 2 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.കുത്തേറ്റ് അവശനിലയിലായിരുന്ന ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.അൽപസമയത്തിനകം നടക്കാനിരിക്കുന്ന സർജറിക്ക് ശേഷം മൊഴി രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
