ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

NOVEMBER 1, 2025, 10:42 PM

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം ഒക്ടോബർ 30 വ്യാഴാഴ്ചയാണ് ആഘോഷപൂർവ്വമായ തിരുനാൾ കൊണ്ടാടിയത്. 25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. എബ്രഹാം കളരിക്കലായിരുന്നു.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാളിന്റെയും ഭക്തിയുടെയും ചരിത്രം അദ്ദേഹം തന്റെ പ്രസംഗത്തിൽ വിവരിക്കുകയും, വിശുദ്ധനോടുള്ള ഭക്തി ഏറെ പ്രാധാന്യത്തോടെ വർഷങ്ങളായി പരിപാലിച്ചുപോരുന്ന സെന്റ് മേരീസ് ഇടവകയെ പ്രശംസിക്കുകയും ചെയ്തു.

തിരുനാളിനൊരുക്കമായി ഒമ്പത് ദിവസങ്ങളിലായി രാവിലെയും വൈകിട്ടുമായി വിശുദ്ധ കുർബ്ബാനകളോട് ചേർന്ന് നടത്തപ്പെട്ട നൊവേനകൾ. ഓരോ ദിവസവും പൊതുവായുള്ള പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ചികൊണ്ടാണ് നടത്തപ്പെട്ടത്.

vachakam
vachakam
vachakam


വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ തിരുനാളിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam