സൗദി അറേബ്യയുടെ വിസ വേഗത്തില്‍ ലഭിക്കാന്‍ പുതിയൊരു പ്ലാറ്റ്ഫോമിന്റെ രൂപം പുറത്തിറക്കിയിരിക്കുകയാണ്. ഇതുവഴി ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കാം. സൗദിയിലുള്ള കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ഇനി വേഗത്തില്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം. കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന സൗദിയുടെ പുതിയ സംവിധാനം സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
കെഎസ്എ വിസ പ്ലാറ്റ്ഫോം എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രാലയമാണ് വികസിപ്പിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഉംറ ചെയ്യാനുമെല്ലാം ഇ-വിസ വഴി സാധിക്കും. വിസ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. സിംഗിള്‍ എന്‍ട്രി വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമുണ്ട്. സിംഗിള്‍ എന്‍ട്രിവിസയുടെ കാലാവധി 90 ദവസമണ്. മള്‍ട്ടിപിള്‍ എന്‍ട്രി വിസയുടേത് ഒരു വര്‍ഷമാണ്.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ ഒരു തവണ സൗദിയില്‍ പ്രവേശിച്ചാല്‍ 90 ദിവസം തങ്ങാം. വീണ്ടും പുറത്തുപോയി തിരിച്ചുവരാം. ഒരു വര്‍ഷം ഈ വിസയ്ക്ക് കാലാവധിയുണ്ടാകും. ഓണ്‍ലൈന്‍ വഴി വിസ അപേക്ഷ സാധ്യമാകുന്നു എന്നതാണ് ഇ-വിസയുടെ നേട്ടം. മൂന്ന് ദിവസത്തിനകം വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വെരിഫിക്കേഷന്‍ എളുപ്പമായാല്‍ അതിന് മുമ്പേ നടപടികള്‍ തീരും.
വിസ ഫീസ് 80 ഡോളര്‍ ആണ്. ഇത് റീഫണ്ട് ചെയ്യാവുന്നതാണ്. 10.50 ഡോളര്‍ ആണ് ഡിജിറ്റല്‍ വിസ സര്‍വീസ് ഫീസ് ആയി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അത്ര തന്നെ തുക ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് ഫീസും വേണം. അതായത് മൊത്തം 101 ഡോളര്‍. എത്ര കാലം സൗദിയില്‍ താമസിക്കും എന്നതിന് അനുസരിച്ചാകും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ്. ഈ തുക റീഫണ്ട് ലഭിക്കില്ല.
നിബന്ധനകളും യോഗ്യതയും അറിയാം
ഇതിനായി കെഎസ്എ വിസ പോര്‍ട്ടല്‍ വഴി പണം അടയ്ക്കാന്‍ സാധിക്കും. ആര്‍ക്കൊക്കെയാണ് ഇ-വിസ അനുവദിക്കുക എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത രാജ്യക്കാര്‍ക്ക് മാത്രമേ വിസ കിട്ടൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഷെങ്കള്‍ വിസയുള്ളവര്‍ക്കും അമേരിക്കയുടെയും ബ്രിട്ടന്റെയും വിസയുള്ളവര്‍ക്കും നടപടികള്‍ എളുപ്പമാണ്. ജിസിസി രാജ്യങ്ങളിലെ തമസക്കാര്‍ക്കും സൗദി ഇ-വിസ കിട്ടും.
വിസ സര്‍വീസ് ഓഫീസുകള്‍ വഴിയും സൗദി എംബസികള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. 18 വയസ് തികഞ്ഞിരിക്കണം. അല്ലെങ്കില്‍ രക്ഷിതാവ് കൂടെയുണ്ടാകണം. ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ്. സൗദിയില്‍ താമസിക്കുന്ന കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. സാമ്പത്തിക ഭദ്രത ആവശ്യമാണ്. സൗദി നിയമം അനുസരിക്കണം തുടങ്ങിയ നിബന്ധനകളും ഉണ്ട്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാം, ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം, പരിപാടികളില്‍ പങ്കെടുക്കാം, ഉംറ ചെയ്യാം എന്നിവയാണ് ഇ-വിസയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍. ഇ-വിസയില്‍ എത്തിയവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകില്ല. ഹജ്ജ് സീസണ്‍ അല്ലാത്ത വേളയിലുള്ള ഉംറ വിസയാണ് ഇ-വിസയില്‍ ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
