"തന്തയില്ലാത്തവൻ" എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല:  സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്

NOVEMBER 2, 2025, 3:21 AM

ദില്ലി: "തന്തയില്ലാത്തവൻ" എന്ന പ്രയോഗം ജാതി അധിക്ഷേപമല്ലെന്ന്  സുപ്രീംകോടതി. തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനനിർദ്ദേശം. പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തിയെ സുപ്രീംകോടതിയിലെ ഹർജിക്കാരനായ വ്യക്തി വാൾ ഉപയോഗിച്ച് വെട്ടിയെന്നും തന്തയില്ലാത്തവൻ എന്ന് വിളിച്ചുവെന്നാണ് പൊലീസ് കേസ്. 

 തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന് SC/ST വകുപ്പ്   ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി ഉത്തരവിൽ പറയുന്നു.

കൊടകര പൊലീസ് എടുത്ത് കേസിൽ പ്രതിയായ ഹർജിക്കാരനെതിരെ വധശ്രമം, ഒപ്പം SC/ST വകുപ്പും ചുമത്തി പൊലീസ് കേസ് എടുത്തു. പൊലീസ് കേസിൽ മുൻകൂർ ജാമ്യം തേടി ഹർജിക്കാരാനായ സിദൻ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി.

vachakam
vachakam
vachakam

എന്നാൽ കേസിൽ SC/ST വകുപ്പു ചുമത്തിയത് ഉൾപ്പെടെ കാട്ടി ഇയാൾ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കണക്കാനാകില്ലെന്ന് വ്യക്തമാക്കി. ഈ പ്രയോഗത്തിന്റെ പേരിൽ ജാതി അധിക്ഷേപ വകുപ്പു ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി നീരീക്ഷിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam