കോട്ടയം : കോട്ടയം ഉഴവൂർ- പാലാ റോഡിലെ കുടക്കച്ചിറയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി തയ്യൽ കടയിലേക്ക് ഇടിച്ച് കയറി അപകടം.
ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. അപകടം ഉണ്ടാകുമ്പോൾ കടയ്ക്കകത്ത് ആരു ഉണ്ടാകാതിരുന്നത് മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. നിലവിൽ ഉഴവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
