തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു.
2019ൽ ശബരിമല ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം കമീഷണറും മുൻ പ്രസിഡൻറുമായിരുന്ന എൻ. വാസുവിൻറെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
വാസു ദേവസ്വം കമീഷണറായിരുന്ന കാലത്താണ് കട്ടിളപ്പടിയിലെ സ്വർണപാളികളെ ചെമ്പുപ്പാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചതെന്നും ഇക്കാര്യത്തിൽ വാസുവിൻറെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
