തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതി(19)യെ തള്ളിയിട്ട സംഭവത്തിൽ പ്രതി പിടിയിലായിരുന്നു. ട്രെയിനിലുള്ളവർ തന്നെയാണ് പ്രതിയെ പിടികൂടിയത്.
യുവതിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നാണ് നിഗമനം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി കമ്പാർട്‌മെന്റിലുണ്ടായിരുന്നവരും വ്യക്തമാക്കിയിട്ടുണ്ട്.
20 ഓളം പേർ ജനറൽ കമ്പാർട്‌മെന്റിലുണ്ടായിരിക്കവേയാണ് സംഭവം. തള്ളിയിട്ടതിന് പിന്നാലെ ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമാണ്.
ട്രെയിനിൽ നിന്ന് വീണയുടൻ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തുന്നത്. ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്.
പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെയാണ് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
