തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് തുടരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ തീരുമാനമെടുത്തത്.
ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടാനാണ് തീരുമാനം. നവംബര്‍ പത്താം തീയതി പ്രശാന്തിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി അവസാനിരിക്കെയാണ് സിപിഎം നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രശാന്തിന്റെ രാജിയടക്കം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൈവിടേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.
കാലാവധി നീട്ടി ഉത്തരവ് പുറത്തുവന്നാല്‍ അടുത്ത ജൂണ്‍ വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
