ഇന്ത്യയിലെ ഒരു പ്രമുഖ ബീഡി ബ്രാൻഡിൻ്റെ ഉടമയായ കോടീശ്വരനെ മകൻ വെടിവച്ചുകൊന്നു. ഇതിന് ശേഷം ഇയാൾ സ്വന്തം ജീവനൊടുക്കുകയും ചെയ്തു. പ്രതിയുടെ മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വൃന്ദാവനിൽ ദാരുണമായ സംഭവം നടന്നത്.
1977 ൽ സ്ഥാപിച്ച ദിനേശ് 555 ബീഡി ബ്രാൻഡ് എന്ന കമ്പനിയുടെ ഉടമയായിരുന്ന സുരേഷ് ചന്ദ് അഗർവാളാണ് കൊല്ലപ്പെട്ടത്. അർബുദവുമായി പോരാടുകയായിരുന്നു അദ്ദേഹം.
അതേസമയം, മകൻ നരേഷ് അഗർവാൾ മദ്യപാനത്തിന് അടിമയായിരുന്നു, ഇത് പിതാവുമായി ഇടയ്ക്കിടെ തർക്കങ്ങൾക്ക് കാരണമായി. വെള്ളിയാഴ്ച, സുരേഷ് ചന്ദും നരേഷ് അഗർവാളും മദ്യപാന പ്രശ്‌നത്തെച്ചൊല്ലി തർക്കിച്ചു. ഇതിൽ പ്രകോപിതനായ നരേഷ് തൻ്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് അച്ഛനെ വെടിവയ്ക്കുകയായിരുന്നു.
തുടർന്ന് ഇതേ തോക്ക് ഉപയോഗിച്ച് നരേഷ് തൻ്റെ തലയിൽ വെടിയുതിർക്കുകയായിരുന്നു. അച്ഛനും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
