മറക്കരുത്! ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

NOVEMBER 2, 2025, 7:49 PM

ന്യൂഡല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ നിങ്ങള്‍ ഇതുവരെ നിങ്ങളുടെ ആധാര്‍ നിങ്ങളുടെ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡിന്റെ പ്രവര്‍ത്തനം അസാധുവാകും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. അതിനുള്ളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിര്‍ജ്ജീവമാകും. അതിനാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കുക.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

1. ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: [https://www.incometax.gov.in/iec/foportal/)

2. 'ലിങ്ക് ആധാര്‍' (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

3. കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക

4. സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂര്‍ത്തിയാക്കുക

5. അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിംഗ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ആധാര്‍-പാന്‍ ലിങ്ക്: ലിങ്ക് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം (ഓണ്‍ലൈന്‍)

1. അതേ പോര്‍ട്ടലില്‍ 'ലിങ്ക് ആധാര്‍ സ്റ്റാറ്റസ്' തെരഞ്ഞെടുക്കുക

2. നിങ്ങളുടെ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക

3. രണ്ടും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് കാണുക

ആധാര്‍-പാന്‍ ലിങ്ക്: എസ്എംഎസ് വഴി ലിങ്ക് എങ്ങനെ പരിശോധിക്കാം

1. ഡ്രാഫ്റ്റ്: UIDPAN <12അക്ക ആധാര്‍> <10അക്ക പാന്‍>`.

2. 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയക്കുക.

3. സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ഒരു മറുപടി നിങ്ങള്‍ക്ക് ലഭിക്കും.

OTPക്കായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ നിങ്ങളുടെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉറപ്പാക്കണം. അതില്ലാതെ ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാകില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam