കൊല്ലം: കൊല്ലത്ത് ദേശീയപാതയിൽ ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇന്ന് വൈകിട്ടോടെ പുനലൂർ പ്ലാച്ചേരി ഭാഗത്തായിരുന്നു അപകടമുണ്ടായത്.ലോറിക്ക് അടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സ്കൂട്ടര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.യുവാവിന്‍റെ ശരീരത്തിലൂടെ പിൻഭാഗത്തെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
