ഝാൻസി: ഭാര്യയുടെ വിശ്വാസ വഞ്ചനയിൽ മനംനൊന്ത് 35 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലാണ് സംഭവം.
വിഷം കഴിക്കുന്നതിന് മുമ്പ് യുവാവ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയിൽ പറഞ്ഞാണ് അയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ദൽചന്ദിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
2015-ൽ ഗാട്ട് കോത്ര സ്വദേശിനിയായ ജാനകിയെ വിവാഹം കഴിച്ച ദൽചന്ദിന് എട്ട് വയസുള്ള മകനും ഏഴ് വയസുള്ള മകളുമുണ്ട്. ഹരിയാനയിലെ ബഹദൂർഗഢിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദൽചന്ദ് ഭാര്യക്കും മക്കൾക്കുമൊപ്പം അവിടെയാണ് താമസിച്ചിരുന്നത്.
ഭാര്യക്ക് വീട്ടുടമയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ദൽചന്ദ്. വീട്ടുടമയെക്കൊണ്ട് തന്നെ മർദ്ദിപ്പിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്‌തതായി ദൽചന്ദ് പറഞ്ഞിരുന്നു.
"ജാനകി, എന്നെ ശ്രദ്ധിച്ചു നോക്കൂ, ഇത് ഞാൻ തന്നെയാണ്. മൂന്ന് ദിവസമായി ഞാൻ മരിക്കാൻ ശ്രമിക്കുന്നു, പക്ഷേ മരണം എളുപ്പത്തിൽ വരുന്നില്ല. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. നീ എന്നോട് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ ഞാൻ ഇത് ചെയ്യുമായിരുന്നില്ല. നീ എന്നെ ചതിച്ചതുപോലെ മറ്റൊരാളെയും ചതിക്കരുത്," ദൽചന്ദ് തന്‍റെ അവസാന വീഡിയോയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
