കൽപ്പറ്റ: വയനാട്ടിലെ തോമാട്ട്ചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ.
കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നേതൃത്വവുമായി ഇടഞ്ഞതിന് പിന്നാലെയാണ്
ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാൽ ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം. തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.
തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
