പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാർ ഇന്നലെയാണ് അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി വന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സ്ഥിതിക്ക്, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും മറ്റു ചുമതലകളില്‍നിന്നും പത്മകുമാറിനെ താത്കാലികമായി മാറ്റാനാണ് സാധ്യത.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യുമെന്ന സൂചനകൾ പുറത്ത് വരുന്നു.
സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാകമ്മിറ്റിയെ അറിയിച്ചശേഷം തുടര്‍ തീരുമാനം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. 32 വര്‍ഷം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എ. പത്മകുമാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
