ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ നിന്നുള്ള ഡെമോക്രാറ്റ് കോൺഗ്രസ് അംഗം ഷീല ചെർഫിലസ്മക്കോർമിക്കിനെതിരെ 50 ലക്ഷം ഡോളർ (ഏകദേശം 41.6 കോടി രൂപ) എഋങഅ ഫണ്ട് മോഷ്ടിച്ചതിന് യു.എസ്. നീതിന്യായ വകുപ്പ് (DOJ) കുറ്റം ചുമത്തി.
കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട FEMA കരാറിനിടെ അവരുടെ ഹെൽത്ത് കെയർ കമ്പനിയായ 'ട്രിനിറ്റി ഹെൽത്ത് കെയർ സർവീസസിന്' അധികമായി ലഭിച്ച ഫണ്ട് തിരികെ നൽകാതെ, അത് സ്വന്തം ആവശ്യങ്ങൾക്കും 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിച്ചു എന്നാണ് ആരോപണം.
കോൺഗ്രസ് അംഗവും സഹോദരനും ചേർന്ന് പണം പല അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് ഉറവിടം മറച്ചുവെക്കാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. അവർ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കുറ്റം തെളിഞ്ഞാൽ 53 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
