ലോകമെമ്പാടുമുള്ള ചൈനീസ് എംബസികളിലും കോൺസുലേറ്റുകളിലും വീണ്ടും ടൂറിസ്റ്റ് വിസ നൽകുന്നത് ആരംഭിച്ച് ഇന്ത്യ.
നിയന്ത്രണ രേഖയിൽ (എൽഎസി) വർഷങ്ങളായി നിലനിൽക്കുന്ന സൈനിക സംഘർഷത്തിന് ശേഷം ബന്ധം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഈ ആഴ്ച ആദ്യം തന്നെ ഇന്ത്യ ചൈനീസ് പൗരന്മാരിൽ നിന്ന് ടൂറിസ്റ്റ് വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി അടുത്തവൃത്തങ്ങൾ പറഞ്ഞു .
2020 ഏപ്രിൽ-മെയ് മാസങ്ങളിൽ എൽഎസിയിൽ ഉണ്ടായ സംഘർഷം മുതൽ ടൂറിസ്റ്റ് വിസകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
തുടർന്ന് 20 ഇന്ത്യൻ സൈനികരും കുറഞ്ഞത് നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടൽ, ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഉഭയകക്ഷി ബന്ധങ്ങൾ എത്തിച്ചു.
2020 ന്റെ തുടക്കം മുതൽ നിർത്തിവച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു. അടുത്ത വേനൽക്കാലത്ത് ടിബറ്റിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനുള്ള പദ്ധതികൾ, വിവിധ യാത്രക്കാർക്കുള്ള വിസ സൗകര്യം വർദ്ധിപ്പിക്കൽ, ഇരു രാജ്യങ്ങളിലെയും നയതന്ത്ര ബന്ധങ്ങളുടെ 75-ാം വാർഷികം ആഘോഷിക്കുന്ന പരിപാടികൾ എന്നിങ്ങനെ നിരവധി തീരുമാനങ്ങൾ പരിഗണയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
