ചെങ്കോട്ട സ്ഫോടനം: ബോംബ് നിർമ്മാണത്തിനുള്ള 42 വീഡിയോ അയച്ചത് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി

NOVEMBER 21, 2025, 1:35 AM

ദില്ലി : ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്​ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

വിദേശത്തുള്ള ഭീകരസംഘങ്ങളുമായടക്കം ബന്ധം പുലർത്തിയ അറസ്റ്റിലായവർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.  

അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്​ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എൻഐഎയ്ക്ക് ലഭിച്ച സൂചന.വിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ട്.  

vachakam
vachakam
vachakam

ഇതിൽ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുർക്കി അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഇന്ത്യാക്കാരൻ തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കർണാടക സ്വദേശിയും മംഗാലപുരം ,കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്ഫോടനങ്ങൾ നടപ്പാക്കിയവരെ നിയന്ത്രിച്ചതും മുഹമ്മദ് ഷാഹിദ് ഫൈസലാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam