'തഖ്ദീം' ജാമിഅ മർകസ് ഫാക്വൽറ്റി വർക്‌ഷോപ്പ് സമാപിച്ചു

NOVEMBER 20, 2025, 11:59 PM

കോഴിക്കോട്: ജാമിഅ മർകസിലെ വിവിധകോളേജുകളിലെയും ഡിപ്പാർട്‌മെന്റുകളിലെയും മുദരിസുമാർക്കായി സംഘടിപ്പിച്ച ദ്വിദിന ഫാക്വൽറ്റി വർക്‌ഷോപ്പ് സമാപിച്ചു.

അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ പാഠ്യപഠ്യേതര കഴിവുകൾ വളർത്തുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കപ്പെട്ട ശിൽപശാലയിൽ പുതിയ കാല പ്രബോധന പ്രവർത്തനങ്ങൾക്കും സാമുദായിക സമുദ്ധാരണത്തിനും ഉതകുന്ന വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

കാമിൽ ഇജ്തിമ കാമിൽ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ജാമിഅ ചാൻസിലർ  സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രൊചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അജണ്ട അവതരിപ്പിച്ചു.

vachakam
vachakam
vachakam

അഖീദ, ദഅ്‌വ, മിഷൻ തുടങ്ങിയ സെഷനുകൾക്ക്‌ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി മൂന്നിയൂർ നേതൃത്വം നൽകി. ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സംക്ഷിപ്ത അവലോകനം നടത്തി. അക്ബർ ബാദുഷ സഖാഫി സ്വാഗതവും അസ്‌ലം സഖാഫി മലയമ്മ നന്ദിയും പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam