കൊൽക്കത്ത: ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്.
നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.
ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
