കണ്ണൂർ : വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർത്ഥികൾ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട. ഒരോ വീട്ടിലും ഇരിക്കണം. കുടുംബത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കണം. ദുഃഖിക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും വികാരത്തിൽ പങ്കുകൊള്ളണം.
കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്ഥാനാർത്ഥികൾക്ക് സുധാകരൻ മുന്നറിയിപ്പ് നൽകിയത്.
അവരുടെ മനസ്സിൽ കയറി വോട്ട് ചോദിക്കുന്നതോടൊപ്പം വിജയിച്ചുകഴിഞ്ഞാൽ സാധാരണക്കാരെ സഹായിക്കാനും പരിരക്ഷിക്കാനും ലഭിച്ച അധികാരം വിനിയോഗിക്കണമെന്നും ഇതിനായി എല്ലാവർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
