കാസർകോട്   യൂത്ത്‌ ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു

NOVEMBER 21, 2025, 12:04 AM

കാസർകോട്:  കാസർകോട് പടന്ന പഞ്ചായത്ത്‌ യൂത്ത്‌ ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു.  തദ്ദേശ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെയാണ് കൂട്ടരാജി. 

പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് അടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ചു. 

ലീഗിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിന് നൽകിയതിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത്‌ ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജി. 

vachakam
vachakam
vachakam

നേരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലീം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam