പട്‌ന: ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി.
ബിഹാറിലെ ഗയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്.
ബോധ് ഗയയിലെ ബിഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് പരിശീലനത്തിനിടെയാണ് സംഭവം.
റിക്രൂട്ട്‌മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു.
സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലൻസിനുള്ളിൽ നിരവധി പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ടെക്‌നീഷ്യൻ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലൻസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ ഓർമയുള്ളൂവെന്നും ആണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെ ബോധ്ഗയ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ആംബുലന്‍സ് സഞ്ചരിച്ച റൂട്ട് ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്