ഇടുക്കി: സ്‌കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചതിനു പിന്നാലെ സ്‌കൂളിന് പിഴ ചുമത്തി കെഎസ്ഇബി.
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം
വൈദ്യുതി ലൈനിന് താഴെ കെട്ടിടം നിർമ്മിച്ചതിന് ഒന്നരലക്ഷം രൂപയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്.
സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ അപകടാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നു.
എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ പരാതി നൽകിയ സ്‌കൂൾ അധികൃതർക്ക് പിഴ ചുമത്തിയിരിക്കുകയാണ് കെഎസ്ഇബി. 1,51,191 രൂപ പിഴയൊടുക്കണമെന്നാണ് കെഎസ്ഇബിയുടെ ഉത്തരവിൽ പറയുന്നത്. പിഴയടച്ചില്ലെങ്കിൽ ഉണ്ടാകാനിടയുളള എല്ലാ നഷ്ടങ്ങൾക്കും സ്‌കൂൾ അധികൃതരാണ് ഉത്തരവാദികളെന്നും കെഎസ്ഇബി പറയുന്നു.
വർഷങ്ങൾക്കു മുൻപ് വലിച്ചിട്ടുളള ഇലക്ട്രിക് ലൈനിന്റെ നേരേ അടിയിലാണ് എൽപി സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിന്റെ ഭാഗമായുളള കെട്ടിടങ്ങളും അനധികൃതമായി ലൈനിനോട് ചേർന്ന് നിർമ്മിച്ചതായി കണ്ടെത്തി. സ്‌കൂളിന്റെ പ്രവർത്തിമൂലമാണ് അപകടാവസ്ഥയുണ്ടായത്. ലൈനുകൾ പൂർണമായി അഴിച്ചൊഴിവാക്കി ലൈനിന്റെ അപകടാവസ്ഥ മാറ്റുന്നതിന് 1,51,191 രൂപയുടെ എസ്റ്റിമേറ്റ് വരുന്നുണ്ട്. ഈ തുക എത്രയും വേഗം ഒടുക്കി അപകടാവസ്ഥ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ജീവഹാനിക്കും സ്‌കൂളിന് മാത്രമായിരിക്കും ഉത്തരവാദിത്വം എന്നാണ് കെഎസ്ഇബിയുടെ നോട്ടീസിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്