കനത്ത മഴ; നെല്ലിയാമ്പതിയിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിയന്ത്രണം

JULY 26, 2025, 11:20 AM

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

ചുരം പാതയിൽ അടക്കം മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് നിയന്ത്രണം. അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam