മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു. മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 നാണ് അപകടം സംഭവിച്ചത്.
ദേവികുളത്തു നിന്നും മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് കനത്ത മഴയില്‍ പഴയ ഗവ.കോളജിനു സമീപത്തുവച്ച് അപകടമുണ്ടായത്.
മണ്ണിടിച്ചില്‍ ഉണ്ടായതിനുശേഷം സമീപത്ത് എത്തിയ മറ്റ് വാഹന ഉടമകള്‍ വാഹനത്തിന്റെ വെളിച്ചം കണ്ടു നടത്തിയ പരിശോധനയിലാണ് റോഡിന് വശത്ത് താഴ്ന്ന നിലയില്‍ ലോറി കണ്ടെത്തിയത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഗണേശനെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്