വടക്കാഞ്ചേരി: സൗഹൃദം സെന്റർ മികച്ച ആദ്ധ്യാത്മിക സാംസ്‌കാരിക പ്രവർത്തകന് നൽകുന്ന ഭക്തശ്രീ അവാർഡിന് പ്രശസ്ത സംഗീതജ്ഞനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.ഫാ.പോൾ പൂവ്വത്തിങ്കലും പ്രശസ്ത രാമായണ വൈജ്ഞാനികർക്ക് നല്കുന്ന രാമകീർത്തി അവാർഡിന് പ്രശസ്ത സാഹിത്യ പണ്ഡിതനും നിരൂപകനുമായ ഡോ. പുത്തേഴത്ത് രാമചന്ദ്രനും അർഹരായി.
പ്രശസ്തി ഫലകവും 5001 രൂപയുമാണു് അവാർഡ്. ജൂലായ് 26ന് രാവിലെ 10 മുതൽ അമ്പിളി ഭവനിൽ നടന്ന ഏകദിന രാമായണ സെമിനാറിൽ വച്ച് ഡയറക്ടർ പ്രൊഫ.പുന്നക്കൽ നാരായണൻ അവാർഡുകൾ സമ്മാനിച്ചു.
പ്രശസ്ത സിനി സീരിയൽ നടൻ എൻ.നന്ദകിഷോർ സെമിനാർ ഉദ്ഘാടനം ചെയ്തു. സൗഹൃദം സൊസൈറ്റി പ്രസിഡന്റ് ഇ.സുമതി കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വിവിധ രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനവും വില്പനയും സെമിനാറിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.
കൺവീനർ ടി.എൻ.നമ്പീശൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഉഷ രാമചന്ദ്രൻ എന്നിവരായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്