ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഷിക്കാഗോയിലെ നോർത്ത് ബൂക്കിൽ ചേർന്ന വാർഷികപൊതുയോഗത്തിൽ മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ബിനു കൈതക്കത്തൊട്ടിയിൽ, വൈസ് പ്രസിഡന്റായി മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറിയായി റ്റാജു കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറിയായി നിഥിൻ എസ്. നായർ, ട്രഷററായി മനോജ് വഞ്ചിയിൽ എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
രണ്ടുവർഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോയി നെടുംചിറ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. മഹേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, സാബു തറത്തട്ടേൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സ്ഥാപക അംഗങ്ങളായ പീറ്റർ കുളങ്ങര, സതീശ് നായർ, വർഗീസ് പാലമലയിൽ, വിജി നായർ, ജോൺ പാട്ടപ്പതി തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
ട്രസ്റ്റ് ബോർഡ് ചെയർമാനായി സ്റ്റീഫൻ കിഴക്കേക്കുറ്റും, ചെയർമാനായി റോയി നെടുംചിറയും നിയമിതരായി. പോൾസൺ കുളങ്ങര ഏവർക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.
റ്റാജു കണ്ടാരപ്പള്ളിൽ, ജനറൽ സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്