വീട് വിൽക്കുന്ന ലാഭത്തിന് നികുതി കൊടുക്കേണ്ട
നിലവിലെ നികുതി നിയമങ്ങൾ പ്രകാരം, ഒരു പ്രാഥമിക വസതി വിൽക്കുമ്പോൾ യോഗ്യരായ വീട്ടുടമസ്ഥർക്ക് $250,000 (അല്ലെങ്കിൽ വിവാഹിത ദമ്പതികൾക്ക് $500,000) വരെ നേട്ടങ്ങൾ ഒഴിവാക്കാൻ കഴിയും. ഒഴിവാക്കൽ പരിധിക്ക് മുകളിലുള്ള തുകകൾക്ക് സാധാരണയായി സാധാരണ മൂലധന നേട്ട നിരക്കിൽ നികുതി ചുമത്തും.
എന്നാൽ
വീടുകളുടെ മൂലധന നേട്ട നികുതി (capital gain tax) നിർത്തലാക്കുന്നത്
പരിഗണിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. നിലവിലുള്ള
നിയമം അനുസരിച്ച്, പ്രാഥമിക വസതി വിൽക്കുന്ന വീട്ടുടമസ്ഥർക്ക് വ്യക്തിഗത
നികുതി ഫയലർമാർക്ക് $250,000 വരെയും ജോയിന്റ് ഫയലർമാർക്ക് $500,000 വരെയും
വീട് വിൽപ്പനയിലെ ലാഭം ആദായനികുതിയിൽനിന്നും ഒഴിവാക്കാൻ
അനുവദിക്കുന്നുണ്ട്.
പല മേഖലകളിലും വീടുകളുടെ വില കുതിച്ചുയർന്നിട്ടും,
1997 മുതൽ ആ ഒഴിവാക്കൽ പരിധികൾ മാറിയിട്ടില്ല. ഈ മാസം ആദ്യം, പ്രാഥമിക
വീടുകളുടെ വിൽപ്പനയിലെ ഫെഡറൽ മൂലധന നേട്ട നികുതി ഇല്ലാതാക്കുന്നതിനായി
നിയമനിർമ്മാണം നടത്താൻ, റിപ്പബ്ലിക്കൻ പ്രതിനിധി മാർ ജോറി ടെയ്ലർ ഗ്രീൻ
ഒരു ബില്ല് അവതരിപ്പിച്ചിരുന്നു.
അമേരിക്കയിലെ ഭവന വിപണി മെച്ചപ്പെടുത്തുന്നതിനായി വീടു വിൽപ്പനയിലെ ലാഭ നികുതി നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പ്രസ്താവിച്ചു. പലിശ നിരക്കുകൾ കുറച്ചുകൊണ്ട് ഫെഡറൽ റിസർവ്, റിയൽ എസ്റ്റേറ്റ് വിപണിയെ ഉത്തേജിപ്പിക്കുമെന്നു പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യുഎസ് ഗവൺമെന്റ് വീടുകളുടെ വിൽപ്പനയ്ക്ക് മൂലധന നേട്ട നികുതി ചുമത്തുന്നുണ്ട്. ദീർഘകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതി നിരക്കുകൾ ഇതുവരെ, ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വരുമാനത്തെ ആശ്രയിച്ചു, പൂജ്യം ശതമാനം മുതൽ 20 ശതമാനം വരെ ഏറുന്ന സ്ളാബുകളിലായിരിക്കും. ഒരു വർഷത്തിൽ താഴെ ഉടമസ്ഥതയിലുള്ള വീടുകളുടെ മൂലധന നേട്ടങ്ങൾക്ക്, സാധാരണ വരുമാനത്തിന്റെ അതേ നിരക്കിൽ നികുതി ചുമത്തുന്നു.
പതിറ്റാണ്ടുകളായി സ്വന്തം വീടുകളിൽ താമസിക്കുന്ന വീട്ടുടമസ്ഥർ, പ്രത്യേകിച്ച് മൂല്യങ്ങൾ കുതിച്ചുയർന്ന സ്ഥലങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പുതിയ നിയമം വന്നാൽ വൻ നേട്ടമായിരിക്കും. ജൂണിലെ Realtor.com പ്രതിമാസ ഭവന റിപ്പോർട്ട് അനുസരിച്ച്, തുടർച്ചയായി 20 മാസമായി വിൽക്കാനുള്ള വീടുകളുടെ എണ്ണം വർദ്ധിച്ചിട്ടും, ഭവന വിതരണം പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ ഏകദേശം 13 ശതമാനം താഴെയാണ്. ഭവന വിറ്റുവരവിലെ ഈ സ്തംഭനാവസ്ഥ മുഴുവൻ വിപണിയിലും അലയടിക്കുന്നുണ്ട്.
റെഡ്ഫിൻ ഡാറ്റ പ്രകാരം ജൂണിൽ, ഒരു വീടിന്റെ ശരാശരി വിൽപ്പന വില $447,435 ആയിരുന്നു. 2025 മാർച്ചിൽ യുഎസിലെ നിലവിലുള്ള ഭവന വിൽപ്പന മുൻ മാസത്തേക്കാൾ 5.6% കുറഞ്ഞ നിരക്കിലെത്തി. മൂലധന നേട്ട നികുതി നിർത്തലാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടുതൽ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
ഡോ. മാത്യു ജോയിസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്