കൊല്ലം: കൊല്ലം എരൂരിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജി (56) ഭാര്യ പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
റെജിയെ തൂങ്ങി മരിച്ച നിലയിലും പ്രശോഭായെ രക്തം വാർന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടി ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്