ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വർഷത്തെ പ്രധാന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളാണ് ദർശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ നടത്തപെടുന്ന തിരുനാളിന് മെൻ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.
ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷം നടത്തപെടുന്ന പതാകയുയർത്തലോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമാവുക. അന്നത്തെ വി. കുർബ്ബാനയ്ക്ക് ക്‌നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കും. ഗുജറാത്ത് മിഷന്റെ സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ ജയരാജ് സന്ദേശം നൽകും. തുടർന്ന് തിങ്കൾ മുതൽ ബുധൻ വരെ ആഘോഷമായ ദിവ്യബലിയും മരിയൻ സന്ദേശത്തോടുകൂടിയുള്ള തിരുക്കർമ്മങ്ങളും നടത്തപ്പെടും. ഫാ. ജോസ് തറക്കൽ, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോബി പന്നൂറയിൽ, ഫാ. ജോബി വെള്ളൂക്കുന്നേൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുർബ്ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഓഗസ്റ്റ് 8 വെള്ളിയാഴ്ചയിലും, ഓഗസ്റ്റ് 9 ശനിയാഴ്ചയിലും കൂടാരയോഗ കലാമേളയും കലാസന്ധ്യയും നടത്തപ്പെടും. ഓഗസ്റ്റ് 11 തിങ്കളാഴ്ച്ച നടത്തപെടുന്ന മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബ്ബാനയോടും സെമിത്തേരി സന്ദർശനത്തോടെയുമാണ് തിരുക്കർമ്മങ്ങൾ അവസാനിക്കുക.
വികാരി.
ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി
സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ,
ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്,
സെക്രട്ടറി സണ്ണി മേലേടം, തിരുനാൾ കോർഡിനേറ്റേഴ്‌സായ സിബി
കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ
കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് തിരുനാളിന്റെ
വിജയത്തിനായി പ്രവർത്തിക്കുന്നത്. ഷിക്കാഗോ നിവാസികളുടെ ആത്മീയവും
ഭൗതികവുമായ സുസ്ഥിതിക്ക് പരിശുദ്ധ 'അമ്മ വഴിയായി ലഭിച്ച അനുഗ്രഹങ്ങൾക്ക്
നന്ദി അർപ്പിക്കുവാനും, നിയോഗങ്ങൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി
യാചിക്കുവാനും ഈ ദർശന തിരുനാൾ ആചാരണത്തിലൂടെ സാധിക്കട്ടെ എന്നും ഏവർക്കും ഈ
തിരുനാളിലേക്ക് സ്വാഗതം അരുളുകയും ചെയ്യുന്നുവെന്നും ഇടവക വികാരി ഫാ. സിജു
മുടക്കോടിൽ അറിയിച്ചു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്