തിരുവനന്തപുരം: ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശം വീണ്ടും ചർച്ചയാകുന്നു. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് വിവാദ തുറന്നുപറച്ചിൽ നടത്തിയത്.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റൽ പണിഷ്മെൻറ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ.
ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
യുവ വനിതാ നേതാവാണ് പരാമർശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമർശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം.
അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്