മാധ്യമസ്വാതന്ത്ര്യവും ഡിജിറ്റൽ വെല്ലുവിളികളും; ഡാളസിൽ ഷാജൻ സ്‌കറിയയുമായി സംവദിച്ച് പ്രവാസി മലയാളി സമൂഹം

MARCH 11, 2026, 7:55 AM

ഡാളസ്: നോർത്ത് ടെക്‌സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് സംഘടിപ്പിച്ച 'ആഘോഷിക്കാം, ഒത്തുചേരാം' എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാർലൻഡിലെ കെ.ഇ.എ ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്‌കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നു.

ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ആൾസ്റ്ററിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റർ പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ലാലി ജോസഫിന്റെ മനോഹരമായ ഗാനം സദസ്സിനെ ഹർഷ പുളകിതമാക്കി. ഐ.പി.സി.എൻ.ടി ഭാരവാഹികളെ സിജു വി. ജോർജും, ഡിമലയാളി എന്ന സംരംഭത്തെ അനശ്വർ മാമ്പിള്ളിയും സദസ്സിന് പരിചയപ്പെടുത്തി.


vachakam
vachakam
vachakam

തന്റെ പ്രഭാഷണത്തിൽ, കേരളത്തിലെ മാധ്യമ പരിസരത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഷാജൻ സ്‌കറിയ വിശദീകരിച്ചു. അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കും, നേരിടേണ്ടി വരുന്ന നിയമപോരാട്ടങ്ങളും അദ്ദേഹം പങ്കുവെച്ചു. ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സ്വാധീനിക്കുന്ന 'ബ്രിട്ടീഷ് മലയാളി', 'മറുനാടൻ മലയാളി' എന്നീ പോർട്ടലുകളുടെ വളർച്ചാഘട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് ഐ.പി.സി.എൻ.ടി കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഷാജൻ സ്‌കറിയയ്ക്ക് ഉപഹാരം സമർപ്പിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷിജു എബ്രഹാം (പ്രസിഡന്റ്, കേരള അസോസിയേഷൻ), മാത്യു നൈനാൻ (പ്രസിഡന്റ്, ICEC) ടി.സി. ചാക്കോ (ഫ്‌ളവേഴ്‌സ് ചാനൽ), രാജു തരകൻ (എക്‌സ്പ്രസ് ഹെറാൾഡ്), എബി തോമസ് എന്നിവർ ആശംസകൾ നേർന്നു.


vachakam
vachakam
vachakam

പരിപാടിയുടെ അവസാന ഘട്ടത്തിൽ നടന്ന ചോദ്യോത്തര വേള ഏറെ ശ്രദ്ധേയമായിരുന്നു. തോമസ് ചിറമേൽ, ബെന്നി ജോൺ എന്നിവർ മോഡറേറ്റർമാരായി. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സോഷ്യൽ മീഡിയയുടെ കരുത്തിനെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ഷാജൻ സ്‌കറിയ മറുപടി നൽകി.

ചടങ്ങിൽ ശബ്ദ നിയന്ത്രണം നടത്തിയ അനിയൻ ഡാളസ്, തത്സമയ പ്രക്ഷേപണം നടത്തുന്നതിന് നേത്യത്വം നൽകിയ പ്രൊവിഷൻ റ്റി.വി. പ്രസാദ് തിയോയോടിക്കൽ,'ടെക്‌നോളജി ഫോർ യു സി ഇ ഒ ' മോൻ ജോർജ്, ഡാളസ് ഫോർട്ട് വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷാജനെ കാണുന്നതിനും കേൾക്കുന്നതിനും എത്തിച്ചേർന്ന സഹൃദയർ എന്നിവർക്കും ഐ.പി.സി.എൻ.ടി സെക്രട്ടറി സാം മാത്യു  നന്ദി രേഖപ്പെടുത്തി. ഫോട്ടോഗ്രാഫി രംഗത്ത് ദീർഘകാല പ്രവർത്തി പരിചയം ഉള്ള ബെസ്റ്റ് ഫോട്ടോഗ്രാഫിക്ക് അവാർഡ് ജേതാവായ പ്രസ് ക്ലബ് മെമ്പർ ബെന്നി ജോൺ ആണ് ടെക്‌സസ്  ട്രാവൽ കോർഡിനേഷൻ ഓർഗനൈസ് ചെയ്തത്. കെ.ഇ.എ ഇവന്റ് സെന്റർ ഉടമസ്ഥൻ സിബി ഒരുക്കിയ ലഘു ഭക്ഷണവും ആസ്വദിച്ചാണ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നവർ പിരിഞ്ഞുപോയത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam