മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

MARCH 11, 2026, 7:29 AM

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. സിപിഎം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ തോടന്നൂരിലുള്ള വീടിന് നേരെയാണ്  ആക്രമണം ഉണ്ടായത്. ഫെബ്രുവരി 27ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. മുഖം മറച്ചെത്തിയ മൂന്ന് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ അക്രമികൾ വീടിന്റെ ഗേറ്റിന് സമീപത്തെത്തി സ്ഫോടക വസ്തു എറിയുന്നതാണ് കാണുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam