അഞ്ചു വയസുകാരനെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വർഷം തടവ്

MARCH 11, 2026, 6:28 AM

ഫ്‌ളോറിഡ: സ്വന്തം മകനെ ക്രൂരമായി പീഡനത്തിന് ഇരയാക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്‌ളോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് കോടതി 60 വർഷം തടവുശിക്ഷ വിധിച്ചു. 2023ൽ നടന്ന അതിക്രൂരമായ ശിശു പീഡനക്കേസിലാണ് തിങ്കളാഴ്ച വൊളൂഷ്യ കൗണ്ടി കോടതിയുടെ ഈ വിധി.

അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കാമുകൻ കുട്ടിയെ മർദ്ദിക്കുമ്പോൾ ഈ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടതായും പോലീസ് പറഞ്ഞു. എന്നാൽ കുട്ടിക്ക് വൈദ്യസഹായം നൽകാനോ തടയാനോ ഇവർ ശ്രമിച്ചില്ല.

vachakam
vachakam
vachakam

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലയോട്ടിയിലെ പൊട്ടൽ ഉൾപ്പെടെ 46ഓളം മുറിവുകളും ആന്തരിക പരിക്കുകളും ഡോക്ടർമാർ കണ്ടെത്തി.

താൻ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഷാഫർ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോൺ സന്ദേശങ്ങളും വീഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. കാമുകൻ ഷോൺ സ്റ്റോണിനെതിരെയും കർശനമായ നിയമനടപടികൾ തുടരുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam